വിമൽജ്യോതിയിൽ ലഹരി-റാഗിംഗ് വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി
1335223
Wednesday, September 13, 2023 12:35 AM IST
ചെന്പേരി: വിമൽജ്യോതി കോളജിൽ ലഹരി-റാഗിംഗ് വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. കുടിയാൻമല പോലീസ് സബ് ഇൻസ്പെക്ടർ മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. ഫാ. സോണി വടശേരി അധ്യക്ഷത വഹിച്ചു. നാർക്കോട്ടിക് സെൽ സബ് ഇൻസ്പെക്ടർ സുരേഷ്, അഡ്വ. എം.എം. ഷാജിത്ത് എന്നിവർ ക്ലാസുകൾ നയിച്ചു.
പ്രിൻസിപ്പൽ ഡോ. ബെന്നി ജോസഫ്, പോലീസ് ഇൻസ്പെക്ടർ സദാനന്ദൻ, സെബാസ്റ്റ്യൻ പുത്തൻപുര, അഖിൽദാസ് എന്നിവർ പ്രസംഗിച്ചു.