ചെറുപുഴ: പുളിങ്ങോം ഇടവരമ്പിൽ നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി.
ചെഞ്ചേരി വേണുവിന്റെ വീടിനടുത്ത് കൃഷിയിടത്തിൽ നിന്ന് പിടികൂടിയ പാമ്പിന് മൂന്നു മീറ്ററിലേറെ നീളവും 20 കിലോഗ്രാമോളം തൂക്കവുമുണ്ട്.
ഫയർഫോഴ്സ് റസ്ക്യൂ വോളണ്ടിയർ പ്രശാന്ത് വയക്കര സ്ഥലത്തെത്തി പിടികൂടിയ പാമ്പിനെ വനംവകുപ്പിന് കൈമാറി. വനം ഉദ്യോഗസ്ഥർ പാമ്പിനെ വനത്തിൽ വിട്ടയച്ചു. പഞ്ചായത്തംഗങ്ങളും നാട്ടുകാരും സ്ഥലത്തെത്തിയിരുന്നു.