ബസും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്
1601959
Wednesday, October 22, 2025 7:58 AM IST
കണ്ണൂർ: നാറാത്ത് ആലിൻകീഴിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികരായ രണ്ടുപേർക്ക് പരിക്ക്. തിങ്കളാഴ്ച വൈകുന്നേരം 6.15 നാണ് അപകടം.
കണ്ണൂരിൽനിന്ന് മയ്യിലേക്ക് വരുന്ന സ്വകാര്യബസും ആലിൻകീഴ് ചേരിക്കൽ റോഡിൽനിന്ന് പ്രധാനറോഡിലേക്ക് വന്ന സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്. സ്കൂട്ടർ യാത്രിക വാരം സ്വദേശിനി നുസൈബ (28), മകൾ നൈസ (4) എന്നിവർക്കാണ് പരിക്കേറ്റത്. യുവതിയും മൂന്ന് മക്കളുമാണ് സ് കൂട്ടറിലുണ്ടായിരുന്നത്. യുവതിയെ കണ്ണൂരിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു.