ക​ണ്ണൂ​ര്‍: സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ നി​ര്‍​മി​ച്ചു​ന​ല്‍​കാ​നാ​യി കൈ​മാ​റി​യ 160 ഗ്രാം ​സ്വ​ര്‍​ണ​വു​മാ​യി പ​ശ്ചി​മ​ബം​ഗാ​ള്‍ സ്വ​ദേ​ശി മു​ങ്ങി. വി​ല്ലു​സ്മാ​ന്‍​പൂ​ര്‍ പോ​ലീ​സ് പ​രി​ധി​യി​ല്‍ താ​മ​സ​ക്കാ​ര​നാ​യ ജാ​ക്കി​ല്‍ അ​ലി ഡ​ഫേ​ദാ​റാ​ണ് പ​ശ്ചിം​ബം​ഗാ​ളി​ലെ സൗ​ത്ത് 24 പ​ര്‍​ഗാ​ന ജി​ല്ല​യി​ലെ ഗോ​പാ​ല്‍​ഗ​ഞ്ച് സ്വ​ദേ​ശി​യാ​യ ഗി​യാ​സു​ദ്ദീ​ന്‍ ഷേ​ക്കി​ന്‍റെ സ്വ​ര്‍​ണ​വു​മാ​യി മു​ങ്ങി​യ​ത്.

പ​ള്ളി​ക്കു​ന്ന് ചാ​ലാ​ട് മു​ള്ള​ന്‍​ക​ണ്ടി​പാ​ല​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​ര്‍. ജി ​ഗോ​ര്‍​ഡ് വ​ര്‍​ക്‌​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ മാ​നേ​ജ​രാ​യ ഷേ​ക്കി​നോ​ട് ആ​ഭ​ര​ണം നി​ര്‍​മി​ച്ചു ത​രാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് 19 ന് ​സ്വ​ര്‍​ണം കൈ​പ്പ​റ്റി​യ​ത്. ക​ണ്ണൂ​ര്‍ ടൗ​ണ്‍​പോ​ലീ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്.