"ദീപിക കളർ ഇന്ത്യ' സമ്മാനദാനവും ഡിസിഎൽ പ്രവർത്തന ഉദ്ഘാടനവും
1601955
Wednesday, October 22, 2025 7:58 AM IST
കണ്ണൂർ: ദീപിക കളർ ഇന്ത്യ കണ്ണൂർ ജില്ലാതല ചിത്രരചനാ മത്സര വിജയികൾക്കുള്ള സമ്മാനദാനവും ദീപിക ബാലസഖ്യം (ഡിസിഎൽ) കണ്ണൂർ പ്രവിശ്യാതല പ്രവർത്തനോദ്ഘാടനവും നടന്നു.
പയ്യാമ്പലം ഉർസുലൈൻ സീനിയർ സെക്കഡറി സ്കൂളിൽ നടന്ന പരിപാടി കണ്ണൂർ ജില്ലാ ചൈൽഡ് വെൽഫെയർ പോലീസ് ഓഫീസർ കെ. കെ. ഷഹീഷ് ഉദ്ഘാടനം ചെയ്തു.
ഡിസിഎൽ ദേശീയ അധ്യക്ഷൻ ഫാ. റോയി കണ്ണംചിറ സിഎംഐ (കൊച്ചേട്ടൻ ) അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ചൈൽഡ് ആൻഡ് പോലീസ് കോ-ഓർഡിനേറ്റർ സുനോജ് കുമാർ, ഉർസുലൈൻ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അർച്ചന യുഎംഐ, ഡിസിഎൽ കണ്ണൂർ പ്രവിശ്യ രക്ഷാധികാരി റവ. ഡോ. റെജി സ്കറിയ സിഎസ്ടി എന്നിവർ പ്രസംഗിച്ചു. ദീപിക അസിസ്റ്റന്റ് റസിഡന്റ് മാനേജർ ഫാ. വിപിൻ വെമ്മേനിക്കട്ടയിൽ സ്വാഗതവും ദീപിക അസിസ്റ്റന്റ് ജനറൽ മാനേജർ ജോർജ് തയ്യിൽ നന്ദിയും പറഞ്ഞു.