ക​ണ്ണൂ​ര്‍: ആ​റുമാ​സം പ്രാ​യ​മാ​യ കു​ഞ്ഞു​ങ്ങ​ളു​ടെ ഹാ​ഫ് ബ​ര്‍​ത്ത് ഡേ ​ആ​ഘോ​ഷ​വു​മാ​യി ക​ണ്ണൂ​ര്‍ ആ​സ്റ്റ​ര്‍ മിം​സ് ആശുപത്രി. ക​ണ്ണൂ​ര്‍ ആ​സ്റ്റ​ര്‍ മിം​സി​നോ​ടൊ​പ്പം ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പീ​ഡി​യാ​ട്രി​ക്‌​സ്, നി​യോ​നാ​റ്റോ​ള​ജി ഫെ​ഡ​റേ​ഷ​ന്‍ എ​ന്നി​വ​രും സം​യു​ക്ത​മാ​യാ​ണ് പരിപാടി സം​ഘ​ടി​പ്പി​ച്ച​ത്.

ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും നി​ര്‍​ണ​ണാ​യ​ക മാ​യ വ​ഴി​ത്തി​രി​വാ​ണ് ആ​റാ​മ​ത്തെ മാ​സം. ഭ​ക്ഷ​ണ​രീ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടെ ക്ര​മാ​നു​ഗ​ത​മാ​യ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തേ​ണ്ട​തും ആ​രോ​ഗ്യ​കാ​ര്യ​ങ്ങ​ളി​ല്‍ സ​വി​ശേ​ഷ​മാ​യ ശ്ര​ദ്ധ​പ​തി​പ്പി​ക്കേ​ണ്ട​തു​മാ​യ കാ​ല​യ​ള​വ് എ​ന്ന നി​ല​യി​ലാ​ണ് ആ​റ്മാ​സം പ്രാ​യ​മാ​യ കു​ഞ്ഞു​ങ്ങ​ളു​ടെ ഹാ​ഫ് ബ​ര്‍​ത്ത് ഡേ ​എ​ന്ന സം​ഗ​മ​ത്തി​ന് വേ​ദി​യൊ​രു​ക്കി​യ​ത്.

ആ​റ് മാ​സ​ത്തി​ന് ശേ​ഷം കു​ട്ടി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ പോ​ഷ​കാ​ഹാ​ര ക്ര​മീ​ക​ര​ണം ഏ​ത് രീ​തി​യി​ല്‍ ന​ട​ത്ത​ണം, ശ​രി​യാ​യ ആ​ഹാ​ര​ക്ര​മ​ങ്ങ​ള്‍ എ​ന്തൊ​ക്കെ​യാ​ണ് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ബോ​ധ​വ ത്ക​ര​ണ ക്ലാ​സു​ക​ള്‍​ക്ക് പു​റ​മെ ഡോ​ക്ട​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കു​ഞ്ഞു​ങ്ങ​ളു​ടെ ശാ​രീ​രി​ക വ​ള​ര്‍​ച്ച​യും ബു​ദ്ധി​വി​കാ​സ​വും വി​ല​യി​രു​ത്തു​ന്ന​തി​നാ​യു​ള്ള പ​രി​ശോ​ധ​ന​ക​ളും, മാ​താ​പി​താ​ക്ക​ളു​ടെ സം​ശ​യ​ങ്ങ​ളും ആ​ശ​ങ്ക​ക​ളും പ​ങ്കു​വ​യ്ക്കു​വാ​നു​ള്ള ച​ര്‍​ച്ച സ​ദ​സും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചു.

പ​രി​പാ​ടി ഡോ. ​ജു​ബൈ​രി​യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ണ്ണൂ​ര്‍ ആ​സ്റ്റ​ര്‍ മിം​സി​ലെ പീ​ഡി​യാ​ട്രി​ക്‌​സ്, നി​യോ​ന​റ്റോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ന​ന്ദ​കു​മാ​ർ. ഡോ. ​വീ​ണ കു​മാ​രി, ഡോ. ​അ​മൃ​ത, നീ​യോ​ന​റ്റൊ​ള​ജി വി​ഭാ​ഗം ഡോ. ​ശ്രീ​കാ​ന്ത് സി ​നാ​യ​നാ​ര്‍ , ഡോ. ​ഗോ​കു​ല്‍​ദാ​സ് പീ​ഡി​യാ​ട്രി​ക്ക് ന്യൂ​റോ​ള​ജി വി​ഭാ​ഗം ഡോ. ​കാ​ർ​ത്തി​ക, പീ​ഡി​യാ​ട്രി​ക് ഓ​ർ​ത്തോ​പ​ടി​ക് വി​ഭാ​ഗ​ത്തി​വ​ലെ ഡോ. ​ഷ​ഫീ​ഖ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്കി.