ഉളിയിൽ പാലത്തിലെ ബിഎസ്എൻഎൽ കേബിൾ കോപ്പർ മോഷണം പോയി
1601957
Wednesday, October 22, 2025 7:58 AM IST
മട്ടന്നൂർ: ഉളിയിൽ പാലത്തിൽ ബിഎസ്എൻഎൽ സ്ഥാപിച്ച കേബിൾ പൈപ്പുകൾ മുറിച്ച് കോപ്പർ കവർന്നു. കഴിഞ്ഞ ദിവസമാണ് സംഭവം. പഴയ പാലത്തിന് മുകളിലാണ് ഇരുമ്പ് കവചത്തോടു കൂടിയ പൈപ്പ് മുറിച്ചുമാറ്റി അതിനകത്തെ വൻ വിലവരുന്ന കേബിൾ കോപ്പർ മോഷ്ടിച്ചത്.
നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് മട്ടന്നൂർ ജൂണിയർ ടെലികോം ഓഫീസർ സ്ഥലത്തെത്തി.1,75,000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി മട്ടന്നൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മാസങ്ങൾ മുമ്പ് ഈ ഭാഗത്തെ സോളാർ ലൈറ്റുകളുടെ ബാറ്ററിയുൾപ്പടെ മോഷണം പോയിരുന്നു.
ബാറ്ററികളും കേബിൾ കോപ്പറുകളും മോഷ്ടിക്കുന്ന ഗൂഢസംഘം തന്നെ മേഖലയിൽ പ്രവർത്തിക്കുന്നതായാണ് നാട്ടുകാരുടെ പരാതി.