മലബാർ കാൻസർ സെന്റർ ആരോഗ്യ ഭൂപടത്തിൽ കൈമുദ്ര പതിപ്പിച്ചു: മന്ത്രി
1601932
Wednesday, October 22, 2025 7:46 AM IST
തലശേരി: രാജ്യത്തിന്റെ ആരോഗ്യഭൂപടത്തിൽ കൈമുദ്ര പതിപ്പിച്ച സ്ഥാപനമാണ് മലബാർ കാൻസർ സെന്ററെന്ന് മന്ത്രി വീണാ ജോർജ്. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടോദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അവർ.
രാജ്യത്തുതന്നെ അപൂർവമായിട്ടാണ് സർക്കാർ സംവിധാനത്തിൽ കാർ ടി സെൽ ചികിത്സ ലഭ്യമാക്കുന്നത്. കാർ ടി സെൽ തെറാപ്പിയിൽ അഭിമാനകരമായ നേട്ടം കൈവരിച്ച് രാജ്യത്തെ ഏറ്റവും മികച്ച കാൻസർ ചികിത്സാകേന്ദ്രമായി മലബാർ കാൻസർ സെന്റർ മാറിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സ്പീക്കർ എ.എൻ ഷംസീർ അധ്യക്ഷത വഹിച്ചു.