തളിപ്പറമ്പിൽ അന്താരാഷ്ട്ര സ്റ്റേഡിയം നിർമിക്കും: മന്ത്രി
1601938
Wednesday, October 22, 2025 7:46 AM IST
തളിപ്പറന്പ്: തളിപ്പറമ്പ് കില ആസ്ഥാനമാക്കി മുപ്പതിനായിരം പേരെ ഉൾക്കൊള്ളാവുന്ന, 52 കോടി രൂപയുടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയം നിർമിക്കുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ.
നിർമാണ പ്രവൃത്തി ഡിസംബറിൽ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു കല്യാശേരി കെ.പി.ആർ ഗോപാലൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ കായിക അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ ഭാഗമായി നിർമാണം പൂർത്തികരിച്ച ഫുട്ബോൾ ടർഫ്, സ്കൂൾ ഗ്രൗണ്ട്, ജിംനേഷ്യം കോർട്ട് എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
എം വിജിൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി, ജില്ലാ പഞ്ചായത്ത് അംഗം പി.പി ദിവ്യ, കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിർ, പഞ്ചായത്ത് പ്രസിഡന്റ് ടി.ടി ബാലകൃഷ്ണൻ,ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.