ആലക്കോട് -മോറാനി പാലം; ശിലാസ്ഥാപനം നടത്തി
1601941
Wednesday, October 22, 2025 7:46 AM IST
ആലക്കോട്: ജില്ലാ പഞ്ചായത്തും ആലക്കോട് പഞ്ചായത്തും സംയുക്ത പദ്ധതിയായി നടപ്പിലാക്കുന്ന ആലക്കോട്- മോറാനി പാലത്തിന്റെ ശിലാസ്ഥാപന കർമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി നിർവഹിച്ചു. ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട് അ
ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം തോമസ് വെക്കത്താനം മുഖ്യപ്രഭാഷണം നടത്തി.
ആലക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ആയിഷ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോൺസൺ താരാമംഗലം, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ. ഖലീൽ റഹ്മാൻ, മെംബർമാരായ മാത്യു പുതിയേടം, പി.ആർ. നിഷ, സാലി വാണിശേരി, കെ.പി. സാബു, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബാബു പള്ളിപ്പുറം, കെ. സാജൻ, കെ. ജോസഫ്, വി.ജി. സോമൻ, ഡെന്നീസ് വാഴപ്പള്ളി, ബിജു പുതുക്കള്ളി, സി.ജി. ഗോപൻ, കൃഷണൻ കൂലേരി, എ.ഇ. ലിജി എന്നിവർ പ്രസംഗിച്ചു.
ജില്ലാ പഞ്ചായത്ത് 37.5 ലക്ഷം രൂപയും ആലക്കോട് പഞ്ചായത്ത് 40 ലക്ഷം രൂപയും പദ്ധതിക്ക് വകയിരുത്തി. മൊത്തം 77.5 ലക്ഷം രൂപയുടെ പ്രവൃത്തിക്കാണ് അനുമതി നൽകിയിട്ടുള്ളത്.