തലശേരി ജോസ്ഗിരി ആശുപത്രിയിൽ രക്തദാന ക്യാമ്പ് നടത്തി
1601948
Wednesday, October 22, 2025 7:46 AM IST
തലശേരി: 66 ാമത് പോലീസ് അനുസ്മരണ ദിനത്തിന്റെ ഭാഗമായി തലശേരി പോലീസ് സബ് ഡിവിഷനും ജോസ്ഗിരി ആശുപത്രിയും ചേർന്ന് രക്തദാന ക്യാമ്പ് നടത്തി. ജോസ്ഗിരി ആശുപത്രിയിൽ നടന്ന ക്യാമ്പ് തലശേരി ടൗൺ പോലീസ് സബ് ഇൻസ്പെക്ടർ ഷമീൽ ഉദ്ഘാടനം ചെയ്തു.
ടൗൺ എസ്ഐ കെ. അശ്വതി, എഎസ്ഐ ജയകൃഷ്ണൻ, അഡ്മിനിസ്ട്രേറ്റർ ഡോ. സിസ്റ്റർ അഞ്ജലി അറക്കൽ, ലാബ് ഇൻ ചാർജ് സിസ്റ്റർ അനേറ്റ്, ബ്ലഡ് ബാങ്ക് ടെക്നീഷ്യ സിസ്റ്റർ ലിനോ, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ സ്റ്റെല്ല എന്നിവർ പ്രസംഗിച്ചു. തലശേരി സബ്ഡിവിഷനിൽ ഉൾപ്പെട്ട പോലീസുകാരാണ് രക്തദാനം നടത്തിയത്.