വ്യാ​ജ ബോം​ബ് ഭീ​തിപ​ര​ത്തി
Saturday, September 30, 2023 1:45 AM IST
പ​രി​യാ​രം: പ​രി​യാ​രം ഏ​മ്പേ​റ്റി​ൽ ക​ള്ള് ഷാ​പ്പി​ന്‍റെ മ​തി​ലി​ന് മു​ക​ളി​ൽ ക​ണ്ടെ​ത്തി​യ ബോം​ബി​ന് സ​മാ​ന വ​സ്തു പ​ര​ത്തി. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് ബോ​ബി​ന് സ​മാ​ന​മാ​യ വ​സ്തു ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ബോം​ബ് സ്ക്വാ​ഡും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ​സ്തു ബോം​ബ​ല്ലെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ​യാ​ണ് പ്ര​ദേ​ശ​ത്തെ ആ​ശ​ങ്ക ഒ​ഴി​ഞ്ഞ​ത്. കൊ​ട്ട​ത്തേ​ങ്ങ ബ​നി​യ​ൻ തു​ണി​യി​ൽ പൊ​തി​ഞ്ഞ് ഇ​ൻ​സു​ലേ​ഷ​ൻ ടേ​പ്പ് ചു​റ്റി​യ ശേ​ഷം ഇ​തി​നു മു​ക​ളി​ൽ ചെ​ന്പ് ക​ന്പി​യും ത​കി​ടും വ​യ​റും കെ​ട്ടി​വ​ച്ച നി​ല​യി​ലാ​യി​രു​ന്നു വ്യ​ജ ബോം​ബു​ണ്ടാ​യി​രു​ന്ന​ത്.