അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
1373632
Sunday, November 26, 2023 10:04 PM IST
തളിപ്പറമ്പ്: തൃച്ചംബരത്ത് ദേശീയ പാതയിൽ കാറും ബൈക്കും കൂട്ടിയടിച്ച് പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
ബൈക്ക് യാത്രികനായ കാക്കാഞ്ചാലിലെ കെ.എൻ. മുഹമ്മദ് ഷെഹ്സാദ്(31) ആണ് ഇന്നലെ രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഏഴാം മൈലിലെ മാരുതി സുസുക്കി നെക്സ ഷോറൂമിലെ ജീവനക്കാരനായിരുന്നു.
നവംബർ 19ന് രാത്രി11 ഓടെ സുഹൃത്തിന്റെ ഷോപ്പിൽ പോയി വരുന്നതിനിടെ തൃച്ചംബരം പെട്രോൾ പമ്പിന് സമീപത്തുവച്ച് ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. കാക്കാഞ്ചാലിലെ മുഹമ്മദ് ഇസ്മായിലിന്റെയും ബുഷ്റയുടെയും മകനാണ്. സഹോദരങ്ങൾ: ഡോ.ഷംസാദ്, സഹദ്, ഷാഫിയ, സാദിയ.