ഗൃഹ സന്ദർശനം നടത്തി
1373843
Monday, November 27, 2023 4:15 AM IST
ചെറുപുഴ: ചെറുപുഴ ജെഎം യുപി സ്കൂളിലെ കുട്ടികളുടെ വീടുകളിലേക്ക് അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സന്ദർശനം നടത്തി. കുട്ടികളുടെ വീട്ടിലെ സാഹചര്യവും അനുഭവങ്ങളും പഠനത്തെ സ്വാധീനിക്കുന്നു എന്നതിനാൽ കുട്ടികളുടെ വീടും പരിസരവും കണ്ടു മനസിലാക്കുന്ന തിനു വേണ്ടിയാണ് അധ്യാപകരും പിടിഎ അംഗങ്ങളും ചേർന്ന് ഗൃഹ സന്ദർശനം നടത്തിയത്. കുട്ടികളുടെ വിവിധ കഴിവുകൾ മനസിലാക്കുന്നതിനും അവയിൽ കൂടുതൽ പ്രോത്സാഹനം നൽകി വളർത്താനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
പാമ്പങ്കല്ല് ഊരിൽ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കാക്കേഞ്ചാൽ, കൊല്ലാട, ബാലവാടി റോഡ്, പടത്തടം, വാണിയംകുന്ന് ഭാഗങ്ങളിലായിരുന്നു ഭവന സന്ദർശനം. കൊല്ലാടയിൽ നടന്ന പരിപാടിക്ക് ചെറുപുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പുളിക്കൽ നേതൃത്വം നൽകി.
പാമ്പങ്കല്ല് ഊരിൽ നടന്ന യോഗത്തിൽ സ്കൂൾ മുഖ്യാധ്യാപകൻ പി.എൻ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. മാനേജ്മെന്റ് പ്രതിനിധി കെ.കെ. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ടി.വി. രമേശ് ബാബു, ശ്രീന രഞ്ജിത്, പി. ലീന, പി. രാധാകൃഷ്ണൻ, പി. വിനോദ്, കെ. സത്യവതി, റോബിൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.