ബൈക്ക് മറിഞ്ഞ് യുവാക്കൾക്ക് ഗുരുതരപരിക്ക്
1373851
Monday, November 27, 2023 4:15 AM IST
ഇരിട്ടി: അയ്യപ്പൻ കാവ് നെല്ല്യാട് സ്വകാര്യ ഫാമിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാക്കൾക്ക് ഗുരുതരപരിക്കേറ്റു. ഉളിക്കൽ കതുവാപറമ്പിലെ ലിജേഷ് (24) ജിനു (23) എന്നിവർക്കാണ് പരിക്കേറ്റത്.
ശനിയാഴ്ച രാത്രി 11നാണ് അപകടം നടന്നത്. മണത്തണയിൽ നിന്നും ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്നു ഇരുവരും. ഫാമിന് സമീപമെത്തിയപ്പോൾ ബൈക്ക് നിയന്ത്രണം വിട്ട് കൈവരി ഇല്ലാത്ത കലുങ്കിലിന്റെ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ഉടൻതന്നെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാൾക്ക് താടി എല്ലിന് ഗുരുതരമായി പരിക്കേറ്റതിനാൽ പരിയാരം മെഡിക്കൽ കോളേജിൽ മാറ്റി.