സംസ്ഥാന ബധിര കായികമേളയിൽ ചാവറ സ്പെഷൽ സ്കൂളിന് തിളക്കമാർന്ന വിജയം
1373857
Monday, November 27, 2023 4:15 AM IST
ഇരിട്ടി: മലപ്പുറം തേഞ്ഞിപ്പലത്തു നടന്ന 27-ാമത് സംസ്ഥാന ബധിര കായികമേളയിൽ ഇരിട്ടി ചാവറ സ്പെഷൽ സ്കൂളിന് തിളക്കമാർന്ന നേട്ടം.സ്കൂളിലെ അനാമിക രവീന്ദ്രൻ പതിനാറ് വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ജാവലിൻ ത്രോ, ഡിസ്കസ് ത്രോ എന്നിവയിൽ സ്വർണമെഡലും ഷോട്പുട്ടിൽ വെള്ളി മെഡലും കരസ്ഥമാക്കി.
പതിനാറ് വയസിൽ താഴെയുള്ള ആൺകുട്ടികളുടെ ജാവലിൻ ത്രോയിൽ മുഹമ്മദ് സഹൽ സ്വർണവും , പതിനെട്ടു വയസിൽ താഴെയുള്ള പെൺകുട്ടികളുടെ 800 മീറ്റർ ഓട്ടത്തിൽ മരിയ സജി വെള്ളിയും, 200, 400 മീറ്റർ ഓട്ടങ്ങളിൽ വെങ്കലവും ഡിസ്കസ് ത്രോയിൽ ദേവതീർഥ വെങ്കലവും കരസ്ഥമാക്കി. പതിനാറ് വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ലോംഗ്ജംപിൽ കെ.നിവേദ്യ വെങ്കല മെഡലും നേടി.