സ്കൂൾ ചുറ്റുമതിലും കമാനവും ഉദ്ഘാടനം ചെയ്തു
1394617
Thursday, February 22, 2024 1:10 AM IST
ഉളിക്കൽ: കെ.സി. ജോസഫ് എംഎൽഎയുടെ ആസ്തിവികസന പദ്ധതിയിൽ ഉൾപ്പെടുത്തി 21.25 ലക്ഷം രൂപ ചെലവിൽ നിർമിച്ച പുറവയൽ ഗവ. എൽപി സ്കൂൾ ചുറ്റുമതിലും കമാനവും ഗേറ്റും സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
സ്കൂൾ സുവർണ ജൂബിലി സ്മാരകമായി ആണ് ചുറ്റുമതിലും കമാനവും ഗേറ്റും നിർമിച്ചിരിക്കുന്നത് . ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.എസ്. ലിസി, ബ്ലോക്ക് പഞ്ചായത്ത് അംഗം ചാക്കോ പാലക്കലോടി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സമീറപള്ളിപ്പാത്ത്, വാർഡംഗം രതി ഭായി ഗോവിന്ദൻ, സിജു ഒറ്റപ്ലാക്കൽ, ലിജിന, അഗസ്റ്റിൻ വേങ്ങക്കുന്നേൽ മുഖ്യാധ്യാപകൻ കെ.വി. മനോജ് തുടങ്ങിയവർ പ്രസംഗിച്ചു.