കാസർഗോഡ്: രേഖകളില്ലാത്ത ഇന്ത്യൻ കറൻസിയും വിദേശ കറൻസിയുമായി രണ്ടുപേർ പിടിയിൽ. കാസർഗോഡ് ചൗക്കി സ്വാദേശി കെ.എം. മുഹമ്മദ് (52), മലപ്പുറം തിരൂരങ്ങാടി സ്വദേശി സൈനുദ്ദീൻ (50) എന്നിവരെയാണ് ഇന്നലെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും ടൗൺ പോലീസ് പിടികൂടിയത്. കറൻസികൾ പരസ്പരം കൈമാറുന്നതിനിടയിലാണ് ഇവർ പിടിയിലായത്.