വിളയാർകോട് മൂന്നേക്കർ റബർ തോട്ടം കത്തിനശിച്ചു
1395927
Tuesday, February 27, 2024 7:35 AM IST
പെരുമ്പടവ്: മൂന്ന് ഏക്കറോളം റബർ തോട്ടം പൂർണമായും കത്തി നശിച്ചു. ചപ്പാരപ്പടവ് പഞ്ചായത്ത് ഒന്നാം വാർഡിലെ വിളയാർകോട് ഇന്നലെ രാവിലെ 11നായിരുന്നു തീപിടിത്തം. പറശിനിക്കടവിലുള്ള വിനയിൽ റിഞ്ജുവിന്റെ മൂന്ന് ഏക്കറോളം റബർ തോട്ടമാണ് കത്തി നശിച്ചത്.
ടാപ്പിംഗ് തുടങ്ങിയിട്ട് രണ്ടു വർഷം മാത്രമേ ആയിട്ടുള്ളൂ. നാട്ടുകാരുടെയും പെരിങ്ങോം ഫയർഫോഴ്സിന്റെയും പരിശ്രമഫലമായാണ് സമീപപ്രദേശങ്ങളിലേക്ക് തീ പടരാതെ നിയന്ത്രണ വിധേയമാക്കിയത്.
തിമിരി വില്ലേജ് ഓഫീസ് അധികൃതരും സ്ഥലത്ത് എത്തി ആവശ്യമായ നിർദേശങ്ങൾ നൽകി. പെരിങ്ങോം ഫയർ സ്റ്റേഷനിലെ സീനിയർ ഓഫീസർ ഐ. സജീവ്, പി.വി. വിനീഷ്, വി.ടി. സജിലാൽ, കെ.വി. ഗോവിന്ദൻ, രമ്യ ബിജു, എം. ജയേഷ് കുമാർ എന്നിവർ തീയണയ്ക്കാൻ നേതൃത്വം നൽകി.