കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പാർക്കിംഗ് തോന്നിയതു പോലെ
1395941
Tuesday, February 27, 2024 7:36 AM IST
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറെ കവാടത്തോട് ചേർന്നുള്ള സ്ഥലത്ത് വാഹനങ്ങൾ നിർത്തിയിടുന്നത് തോന്നിയത് പോലെ.
പ്ലാസാ ജംഗ്ഷനിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്കുള്ള പ്രവേശന റോഡിലെ നടപ്പാതയക്ക് മുന്നിൽ പോലും വാഹനങ്ങൾ നിർത്തിയിടുകയാണ്. നടപ്പാതയിലൂടെ നടന്നു വരുന്നവർ വാഹനങ്ങൾക്കിടയിലൂടെയോ അല്ലെങ്കിൽ പുറത്തേക്കിറങ്ങിയോ വേണം നടക്കാൻ. ഇത് അപകട ഭീഷണിയും ഉയർത്തുന്നുണ്ട്.
നടപ്പാതയോട് ചേർന്ന് നോ പാർക്കിംഗ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതവഗണിച്ചാണ് പാർക്കിംഗ്. ഇത്തരം പ്രവൃത്തികൾക്ക് നേരെ കർശന നടപടികൾ വേണമെന്ന ആവശ്യം ശക്തമാണ്.