പന ദേഹത്ത് വീണ് പരിക്കേറ്റ മധ്യവയസ്കൻ മരിച്ചു
1416488
Monday, April 15, 2024 10:14 PM IST
മുണ്ടയാട്: വീട്ടുപറമ്പിലെ പന മുറിച്ചുമാറ്റുമ്പോൾ കയറുപൊട്ടി പന ദേഹത്ത് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. മുണ്ടയാട് ചന്ത്രോത്ത് പീടികയ്ക്കടുത്ത മരുവീട്ടിൽ ജയാനന്ദൻ(59) ആണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നോരത്തോടെയാണ് സംഭവം. മകന്റെ വീടുപണിക്കാവശ്യത്തിനായി വീട്ടുപറമ്പിലെ പന മുറിച്ച് മാറ്റുമ്പോൾ കയർപൊട്ടി ദേഹത്ത് വീഴുകയായിരുന്നു. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ജയാനന്ദനെ ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മംഗലാപുരത്ത് ചികിത്സയിലിരിക്കെ ഞായറാഴ്ച ഉച്ചയോടെയായിരുന്നു മരണം.