തടിക്കടവ് സെന്റ് ജോർജ് പള്ളിയിൽ തിരുനാൾ തുടങ്ങി
1417052
Thursday, April 18, 2024 1:48 AM IST
തടിക്കടവ്: സെന്റ് ജോർജ് പള്ളിയിൽ തിരുനാൾ തിരുനാളിനു തുടക്കം കുറിച്ച് ഇടവക വികാരി ഫാ. ജോയ്സ് കാരിക്കത്തടത്തിൽ കൊടിയേറ്റി. നവീകരിച്ച പാരിഷ് ഹാളിന്റെ വെഞ്ചിരിപ്പും ഫാ. ജോയ്സ് കാരിക്കത്തടത്തിൽ നിർവഹിച്ചു.
തുടർന്ന് നടന്ന വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന എന്നിവയ്ക്ക് മോൺ. ജോസഫ് ഒറ്റപ്ലാക്കൽ കാർമികത്വം വഹിച്ചു. ഇന്നു വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന. നാളെ രാവിലെ എട്ടിന് കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം. വൈകുന്നേരം 4.30ന് ജപമാല. അഞ്ചിന് വചന സന്ദേശം, നൊവേന.
26, 27 തീയതികളിൽ വൈകുന്നേരം നാലിന് ജപമാല. 4.30ന് വിശുദ്ധ കുർബാനയ്ക്ക് ഫാ. മാത്യു വളവനാൽ, ഫാ. സാബു പുതുശേരി എന്നിവർ കാർമികത്വം വഹിക്കും.
26ന് വൈകുന്നേരം ആറിന് സെമിത്തേരി സന്ദർശനം, ഒപ്പീസ്. 6.30ന് ഭക്ത സംഘടനകളുടെയും കുടുംബ കൂട്ടായ്മകളുടെയും വാർഷികാഘോഷം ഫാ. തോമസ് തെങ്ങുംപള്ളി ഉദ്ഘാടനം ചെയ്യും. 27ന് വൈകുന്നേരം 6.30ന് പ്രദക്ഷിണം. ഏഴിന് ഫാ. ജോസഫ് ഓരത്തേൽ തിരുനാൾ സന്ദേശം നൽകും. സമാപന ദിനമായ 28ന് രാവിലെ 8.30ന് ജപമാല. ഒന്പതിന് ആഘോഷമായ തിരുനാൾ കുർബാന, വചന സന്ദേശം എന്നിവയ്ക്ക് ഫാ. തോമസ് മണവത്ത് കാർമികത്വം വഹിക്കും. 11ന് പ്രദക്ഷിണം, സമാപനാശീർവാദം, തുടർന്ന് സ്നേഹവിരുന്ന്.