നാ​യ​നാ​ർമ​ല ക്വാ​റി ആ​ർ​ഡി​ഒ സ​ന്ദ​ർ​ശി​ച്ചു
Saturday, September 7, 2024 1:37 AM IST
പ​യ്യാ​വൂ​ർ: ചെ​മ്പ​ന്തൊ​ട്ടി നാ​യ​നാ​ർമ​ല​യി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് അ​പ​ക​ട ഭീ​ഷ​ണി​യാ​യ ക​രി​ങ്ക​ൽ ക്വാ​റി​ ത​ളി​പ്പ​റ​മ്പ് ആ​ർ​ഡി​ഒ ര​ഞ്ജി​ത്ത് സ​ന്ദ​ർ​ശിച്ചു. സ്ഥി​തി​ഗ​തി​ക​ൾ വ്യ​ക്ത​മാ​യി മ​ന​സി​ലാ​ക്കി​യ അ​ദ്ദേ​ഹം പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് നാ​ട്ടു​കാ​ർ​ക്ക് ഉ​റ​പ്പു ന​ൽ​കി. നി​ല​വി​ൽ ജി​യോ​ള​ജി വ​കു​പ്പ് ക്വാ​റി​ക്ക് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യി​ട്ടു​ണ്ട്.


ആ​ർ​ഡി​ഒ, നെ​ടി​യേ​ങ്ങ വി​ല്ലേ​ജ് ഓ​ഫീ​സ​ർ എ​ന്നി​വ​ർ​ക്കൊ​പ്പം ജ​ന​കീ​യ സ​മി​തി ര​ക്ഷാ​ധി​കാ​രി കെ.​ജെ.​ ചാ​ക്കോ കൊ​ന്ന​യ്ക്ക​ൽ, ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് വ​യ​ലാ​മ​ണ്ണി​ൽ, ക​ൺ​വീ​ന​ർ കെ.​എം. ​ഷം​സീ​ർ, സ​ജി മേ​ലേ​ട്ട്, വി​നോ​ദ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, സ​ജീ​വ് വ​യ​ലാ​മ​ണ്ണി​ൽ, ജോ​യ് നെ​യ്മ​ണ്ണി​ൽ, ജെ​ഫി കാ​ക്കൊ​ല്ലി​യി​ൽ, ജോ​ഷി നെ​ടും​തൊ​ട്ടി​യി​ൽ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.