കഞ്ചാവുമായി പിടിയിൽ
1451714
Sunday, September 8, 2024 7:32 AM IST
പയ്യന്നൂർ: 1.150 കിലോ ഗ്രാം കഞ്ചാവുമായി ഉത്തരേന്ത്യൻ യുവാവ് പിടിയിൽ. ആസാം മഡിഗോൺ സ്വദേശി റെമിജുൾ ഹക്കിനെയാണ് (20) റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് സ്ക്വാഡും പയ്യന്നൂർ പോലീസും ചേർന്ന് ഇന്നലെ രാവിലെ പയ്യന്നൂർ കൊറ്റി ഒളിയങ്കര ഹോട്ടലിന് മുന്നിലെ റോഡിൽ വച്ചാണ് ഇയാളെ പിടികൂടിയത്.
ആസാമിൽ നിന്നും തീവണ്ടി മാർഗം പയ്യന്നൂരിൽ വില്പനക്കെത്തിച്ച കഞ്ചാവാണ് പോലീസ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് കാത്തു നിന്ന പോലീസ് സംഘത്തിന്റെ വലയിലേക്കാണ് ടെയിനിറങ്ങി നടന്നുവന്ന ഇയാൾ എത്തിപ്പെട്ടത്.
റൂറൽ ജില്ലാ പോലീസ് മേധാവിയു 65 ഡാൻ സാഫ് സ്ക്വാഡ് അംഗങ്ങൾക്ക് പുറമെ പയ്യന്നൂർ എസ്ഐ സി. സനീദ്, എസ്ഐ സതീശൻ. സീനിയർ സിവിൽ പോലീസ് ഓഫീസർ എ.ജി. അബ്ദുൾ ജബ്ബാർ എന്നിവരുമുണ്ടായിരുന്നു.