സ്കൂ​ളി​ൽ അ​ധ്യാ​പ​ക​രെ പൂ​ട്ടി​യി​ട്ട് എ​ബി​വി​പി പ്ര​തി​ഷേ​ധം
Sunday, September 8, 2024 7:33 AM IST
ഇ​രി​ട്ടി: വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണ​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​ർ സ്കൂ​ൾ ഓ​ഫീ​സി​ൽ അ​ധ്യാ​പ​ക​രെ പൂ​ട്ടി​യി​ട്ടു. വെ​ളി​മാ​നം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

അ​വ​ധി ദി​വ​സ​മാ​യി​രു​ന്ന ഇ​ന്ന​ലെ ഓ​ഫീ​സി​ലു​ണ്ടാ​യി​രു​ന്ന അ​ധ്യാ​പ​ക​രെ പൂ​ട്ടി​യി​ട്ട് പ്ര​വ​ർ​ത്ത​ക​ർ മു​റി​ക്കു​മു​ന്നി​ൽ കു​ത്തി​യി​രു​ന്ന് മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് എ​ത്തി​യ ആ​റ​ളം പോ​ലീ​സ് പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി.


എ​ബി​വി​പി കേ​ന്ദ്ര പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം എ​ൻ.​സി.​ടി. ശ്രീ​ഹ​രി, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജി​ബി​ൻ രാ​ജ്, ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​അ​ശ്വി​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം.