ഇരിട്ടി: കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെ 8.14 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. കണ്ണൂർ സ്വദേശി ഗോകുൽദാസാണ് (22) അറസ്റ്റിലായത്. ഇൻസ്പക്ടർ വി.ആർ. രാജീവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനക്കിടയിലാണ് ഇയാൾ പിടിയിലാകുന്നത്.
പരിശോധന സംഘത്തിൽ എഎസ്ഐ വി. മനോജ്, പ്രിവന്റീവ് ഓഫീസർമാരായ ഇ. സുജിത്, സിവിൽ എക്സൈസ് ഓഫീസർ സെമിൻ, വനിതാ സിവിൽ എക്സൈസ് ഓഫിസർ ഐശ്വര്യ ഡ്രൈവർ ജുനീഷ് എന്നിവരും ഉണ്ടായിരുന്നു.