തളിപ്പറമ്പ് നോർത്ത് ഉപജില്ലാ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു
1451810
Monday, September 9, 2024 1:10 AM IST
പെരുമ്പടവ്: തളിപ്പറമ്പ് നോർത്ത് ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തംഗം ഉനൈസ് എരുവാട്ടി എരമം-കുറ്റൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ബിജേഷ് എന്നിവർ ചേർന്നാണ് ലോഗോ പ്രകാശനം നടത്തിയത്.
പെരുമ്പടവ് ബിവിജെഎം ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാ. ജോർജ് തൈക്കുന്നുംപുറം അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് എഇഒ കെ. മനോജ്, ഇ.പി. ജോസുകുട്ടി, ജോസി മാത്യു, കെ. രജീഷ്, എം.പി. ജ്യോതിലക്ഷ്മി, അന്നക്കുട്ടി ബെന്നി, കെ.സി. വത്സല, സുഷമ വത്സൻ എന്നിവർ പ്രസംഗിച്ചു.