വായാട്ടുപറമ്പ്: ഓണക്കാലത്ത് ഖാദി വസ്ത്രങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പിടിഎയുടെ നേതൃത്വത്തിൽ വായാട്ടുപറന്പ് സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിൽ നടത്തുന്ന ഖാദി ചാലഞ്ചിന് തുടക്കമായി.
സ്കൂൾ അസി. മാനേജർ ഫാ.ജിസ് കരിങ്ങാലിക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സജി ജോർജ്, മുഖ്യാധ്യാപിക സോഫിയ ചെറിയാൻ, പിടിഎ പ്രസിഡന്റ് സുനിൽ കീഴാരം, മദർ പിടിഎ പ്രസിഡന്റ് ലിബി വിനോ, എം.എം ഷനീഷ്, അധ്യാപകരായ കെ.ബി.മനു, ലൈല സെബാസ്റ്റ്യൻ, ജിമ്മി തോമസ്, മിനി എം കണ്ടത്തിൽ, എന്നിവർ പ്രസംഗിച്ചു. ബിബിൻ മാത്യു, ജിബിൻ സ്കറിയ, ഏബല്‍ ജെ വർഗീസ്, വിദ്യാർത്ഥികൾ പിടിഎ അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.