ചെന്പേരി: തലശേരി അതിരൂപതയുടെ സാമൂഹ്യ സേവനവിഭാഗമായ തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി (ടിഎസ്എസ്എസ്) യുടെ ജനകീയസംഘ അവലോകന സമ്മേളനം സംഘടിപ്പിച്ചു. സാധാരണക്കാരുടെ ഉന്നമനത്തിനും ശാക്തീകരണത്തിനും ഊന്നൽ നൽകി കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ പ്രവർത്തിച്ചുവരുന്ന 11 ജനകീയ സംഘങ്ങളുടെ മേഖലാതല സമ്മേളനമാണ് പേരാവൂർ, ഇരിട്ടി, ചെറുപുഴ, വെള്ളരിക്കുണ്ട്, പനത്തടി, ആലക്കോട്, ചെന്പേരി എന്നിവിടങ്ങളിലായി സംഘടിപ്പിച്ചത്. സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മദർ തെരേസ ഓഡിറ്റോറിയത്തിൽ തലശേരി അതിരൂപത വികാരി ജനറാളും ടിഎസ്എസ്എസ് പ്രസിഡന്റുമായ മോൺ. ആന്റണി മുതുകുന്നേൽ നിർവഹിച്ചു.
ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട്, ഫാ. ജോൺസൺ അന്ത്യാംകുളം, ഫാ. സെബാസ്റ്റ്യൻ പൊടിമറ്റം, ഫാ. ജോസഫ് കുരിശുംമൂട്ടിൽ, ഫാ. ജോബി ചെരുവിൽ, ഫാ. ജോർജ് പഴേപറന്പിൽ, ഫാ. ജോമിഷ് നൂറമ്മാക്കൽ എന്നിവർ വിവിധയിടങ്ങളിൽ അധ്യക്ഷത വഹിച്ചു. ടിഎസ്എസ്എസ് ഡയറക്ടർ ഫാ. ബിബിൻ വരന്പകത്ത്, ടിഎസ്എസ്എസ് അതിരൂപത പ്രസിഡന്റ് ജോഷി കുന്നത്ത്, ടിഎസ്എസ്എസ് അസോസിയേറ്റ് ഡയറക്ടർ ഫാ. ലൂക്കോസ് മാടശേരി എന്നിവർ പ്രസംഗിച്ചു. നെല്ലിക്കാംപൊയിൽ, എടൂർ, പേരാവൂർ, പൈസക്കരി, മേരിഗിരി, ചെന്പേരി, ആലക്കോട്, ചെറുപുഴ, ചിറ്റാരിക്കാൽ, വെള്ളരിക്കുണ്ട്, പനത്തടി തുടങ്ങിയ മേഖലകളിൽ നിന്നായി മൂവായിരത്തിൽപരം സംഘാംഗങ്ങൾ പങ്കെടുത്തു.