വസ്ത്ര നിർമ്മാണത്തിന്റെ വഴികൾ തേടി മൈലക്കാട് യു പിഎസിലെ കുട്ടികൾ
1583859
Thursday, August 14, 2025 6:23 AM IST
ചാത്തന്നൂർ: പാഠഭാഗങ്ങളിലെ അറിവുകൾ ക്ലാസ്മുറികളുടെ പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങി നിർത്താതെ പ്രായോഗിക പ്രവർത്തനങ്ങൾ കണ്ടു മനസിലാക്കേണ്ടതാണെന്ന് മൈലക്കാട് യു പിഎസിലെ അഞ്ചാം ക്ലാസിലെ കുട്ടികൾ പറയുന്നു.
അഞ്ചാം ക്ലാസിലെ സാമൂഹ്യ ശാസ്ത്ര പാഠപുസ്തകത്തിലെ വസ്ത്ര നിർമിണത്തിന്റെ നാൾവഴികൾ എന്ന നാലാം യൂണിറ്റ് പഠനത്തിനിടയിലെ കുട്ടി ചർച്ചകളാണ് ചാത്തന്നൂർ സ്പിന്നിംഗ് മില്ലിലേക്കുള്ള ഫീൽഡ് ട്രിപ്പിന് വഴിതുറന്നത്.
അഞ്ചാം ക്ലാസിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി നടത്തിയ യാത്ര പഞ്ഞിയിൽ നിന്നും നൂൽ നിർമാണം വരെയുള്ള വിവിധ ഘട്ടങ്ങൾ നേരിട്ട് കാണാൻ കുട്ടികൾക്ക് അവസരം ലഭിച്ചു.
വസ്ത്ര നിർമ്മാണത്തിന്റെ യന്ത്രവത്കരണവും ആധുനിക സാങ്കേതിക വിദ്യകളുടെ പ്രയോജനവും കുട്ടികൾ കണ്ടു മനസിലാക്കി.പ്രവർത്തനങ്ങൾക്ക് സാമൂഹ്യ ശാസ്ത്ര അധ്യാപകൻ അനുജിത്ത്.വി, ക്ലാസ്അധ്യാപകരായ പ്രസാദ് കർമ്മ, ദിവ്യ. ആർ, ഗീതു രത്നാകരൻ എന്നിവർ നേതൃത്വം നൽകി.