കർഷക ദിനാചരണം ഇന്ന്
1584292
Sunday, August 17, 2025 6:14 AM IST
കുളത്തൂപ്പുഴ : കുളത്തൂപ്പുഴ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് കുളത്തൂപ്പുഴ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പഞ്ചായത്തിലെ മികച്ച കർഷകരെയും കർഷക തൊഴിലാളികളെയും മുതിർന്ന കർഷകരെയും ആദരിക്കും.
പഞ്ചായത്ത് പ്രസിഡൻ് പി. ലൈല ബീവിയുടെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ പി.എസ്. സുപാൽ എംഎൽഎ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ, സർവീസ് സഹകരണ ബാങ്ക് അംഗങ്ങൾ, കാർഷിക വികസന സമിതി അംഗങ്ങൾ, വിവിധ ക്ലസ്റ്റർ അംഗങ്ങൾ, പാടശേഖര സമിതി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം കെ. അനിൽകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. തുഷാര, ബ്ലോക്ക് പഞ്ചായത്ത് അംഗം റീന ഷാജഹാൻ, ഇ.കെ. സുധീർ,
റെജി ഉമ്മൻ, കേരള കോൺഗ്രസ് -എം മണ്ഡലം പ്രസിഡന്റ് ബോബൻ ജോർജ്, വൈഎംസിഎ പ്രസിഡന്റ് കെ .ജോണി, അഗ്രികൾച്ചർ അസിസ്റ്റന്റ് എസ്.എസ്. രാജി തുടങ്ങിയവർ പ്രസംഗിക്കും