കാലാവസ്ഥ വ്യതിയാനം ക്ഷീരകര്‍ഷക മേഖലയെ പ്രതിസന്ധിയിലാക്കുന്നു : മന്ത്രി ജെ. ചിഞ്ചുറാണി
1584293
Sunday, August 17, 2025 6:14 AM IST
അഞ്ചല്‍ : സംസ്ഥാന ക്ഷീര വികസന വകുപ്പും അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ക്ഷീര കര്‍ഷക സംഗമം നടത്തി. കണ്ണങ്കോട് എംടിയുപി സ്കൂളില്‍ വച്ചാണ് വിവിധ പരിപാടികളോടെ ക്ഷീരകര്‍ഷക സംഗമം സംഘടിപ്പിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് അംഗം എം. മനീഷ് പതാക ഉയര്‍ത്തിയതോടെയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ചടങ്ങുകളുടെ ഭാഗമായി അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നും എത്തിച്ച കന്നുകാലി പ്രദര്‍ശനവും ഗോരക്ഷാ ക്യാമ്പും നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. പ്രമോദ് കന്നുകാലി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മായാകുമാരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് എം. ജയശ്രീ, പഞ്ചായത്ത് അംഗം അസീന മനാഫ്, കണ്ണങ്കോട് ക്ഷീര സംഘം പ്രസിഡന്റ് എം. സുനില്‍കുമാര്‍, വൈസ് പ്രസിഡന്റ് മധുസൂദനന് പിള്ള, ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ എം.എസ് .കാര്‍ത്തിക തുടങ്ങിയവര്‍ പ്രസംഗിച്ചു.
തുടര്‍ന്നു നടന്ന ക്ഷീര വികസന സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.കെ. സുധീറിന്റെഅധ്യക്ഷതയില് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. ജോസ് ഉദ്ഘാടനം ചെയ്തു.
ക്ഷീരകര്‍ഷക സംഗമം പി.എസ്. സുപാൽ എംഎൽഎ യുടെ അധ്യക്ഷതയില്‍ മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു.
കാലാവസ്ഥ വ്യതിയാനം ക്ഷീര കാർഷിക മേഖലയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനമുരളി , പഞ്ചായത്ത് പ്രസിഡന്റ്മാരായ എം. ജയശ്രീ, ജി .അജിത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. ജോസ്, ജില്ലാ പഞ്ചായത്ത് അംഗം സി .അംബികാകുമാരി, ക്ഷീര സംഘം പ്രതിനിധികള്‍ അടക്കമുള്ളവര്‍ പങ്കെടുത്തു.
ചടങ്ങില്‍ ക്ഷീര മേഖലയില്‍ വിവിധ തലങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചവരെ ആദരിച്ചു.