പ്രധാനമന്ത്രിക്ക് പോസ്റ്റ് കാർഡുകൾ അയച്ചു
1584298
Sunday, August 17, 2025 6:18 AM IST
ഓയൂർ : ഫിൽഗിരി സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഫിൽഗിരി ഇടവകയിൽ സിസ്റ്റർ ടിൻസി വണ്ടകത്തിൽ സിഎംസി പതാക ഉയർത്തി.
സെക്കുലറിസം സംരക്ഷിക്കുക, മതസ്വാതന്ത്ര്യം സംരക്ഷിക്കുക, ക്രിസ്തുമത വിശ്വാസികൾക്കെതിരെ നടക്കുന്ന പീഡനത്തിനെതിരേ നടപടി സ്വീകരിക്കുക എന്ന ആവശ്യങ്ങൾ ഉന്നയിച്ചു ചങ്ങനാശേരി അതിരൂപത കൊല്ലം ആയൂർ ഫൊറോന ഫിൽഗിരി ഇടവകയിലെ വിശ്വാസി സമൂഹം യുവദീപ്തി - എസ്എംവൈഎം ഫിൽഗിരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 100 പോസ്റ്റുകാർഡുകൾ സ്വാതന്ത്ര്യ ദിനത്തിൽ അയച്ചു.
യുവദീപ്തി എസ്എംവൈ എം ഫിൽഗിരി യൂണിറ്റ് പ്രസിഡന്റ് ജോമോൻ അരഞ്ഞാണിയിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ വികാരി ഫാ. തോമസ് കന്യേക്കോണിൽ, സിസ്റ്റർ ടിൻസി വണ്ടകത്തിൽ സിഎംസി, കൈകാരന്മാർ,സിസ്റ്റേഴ്സ്, യുവജനങ്ങൾ, ഇടവക അംഗങ്ങൾ എന്നിവർ പങ്കെടുത്തു.