ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ ഉദ്ഘാടനം
1584120
Friday, August 15, 2025 6:43 AM IST
ചവറ : തേവലക്കര പഞ്ചായത്തിൽ ആരംഭിച്ച ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിന്റെ (ബിആർസി) ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് പി.കെ.ഗോപൻ നിർവഹിച്ചു.
തേവലക്കര മാർക്കറ്റിന് സമീപം സജ്ജീകരിച്ച ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിന്റെ സൗകര്യങ്ങൾക്കായി 31ലക്ഷം രൂപയുടെ പദ്ധതികളാണ് തേവലക്കര പഞ്ചായത്ത് ഏറ്റെടുത്തിരിക്കുന്നത്.
ഭൗതിക സാഹചര്യങ്ങൾ ഒരുക്കൽ, ടോയ്ലറ്റ് നിർമാണം, ഡിജിറ്റൽ ക്ലാസ് റൂം സജ്ജീകരണം, അത്യാധുനിക ഫർണിച്ചർ, ജീവനക്കാരുടെ വേതനം എന്നിവയ്ക്കായി 31 ലക്ഷം രൂപയുടെ പദ്ധതികളാണ് കെട്ടിടത്തിന് പുറമേ പഞ്ചായത്ത് ഏറ്റെടുത്തിരിക്കുന്നത്.
ചടങ്ങിൽ തേവലക്കര പഞ്ചായത്ത് പരിധിയിൽപ്പെട്ട ആറ് അതിദരിദ്ര കുടുംബങ്ങൾക്ക് ഭൂമിവിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എസ്. സിന്ധു അധ്യക്ഷയായി. ഹരിതകർമസേന അംഗങ്ങൾക്ക് യൂണിഫോം വിതരണം ജില്ലാ പഞ്ചായത്ത് അംഗം എസ്. സോമൻ നിർവഹിച്ചു.
അസി. സെക്രട്ടറി പ്രദീപ് എ.ഫെർണാണ്ടസ് റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് അനസ് നാത്തയ്യത്ത്, സ്ഥിരംസമിതി അധ്യക്ഷരായ പി. ഫിലിപ്പ് , യു.ഫാത്തിമ കുഞ്ഞ്, സെക്രട്ടറി പി. ജയപ്രകാശ്,
ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സുമയ്യ അഷ്റഫ്, സജി അനിൽ, പഞ്ചായത്തംഗങ്ങളായ ജി. പ്രദീപ് കുമാർ, ബി. രാധാമണി, അനസ് യൂസുഫ്, എൻ. അനീഷ്, ബിജി ആന്റണി, അൻസർ കാസിംപിള്ള, ഷെമീന താഹിർ, എസ്. പ്രസന്നകുമാരി, അജിത സാജൻ, ജിനേഷ് എന്നിവർ പ്രസംഗിച്ചു.