കഞ്ചാവ് ചെടി നട്ടുവളർത്തിയ കേസ്: ഒരാൾ അറസ്റ്റിൽ
1584119
Friday, August 15, 2025 6:43 AM IST
ചവറ: കഞ്ചാവ് ചെടി നട്ടുവളർത്തിയ കേസിൽ യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. നീണ്ടകര പുത്തൻതുറയിൽ അഭിലാൽ ഭവനിൽ അമൽ ലാൽ (22 ) ആണ് അറസ്റ്റിലായത്.
എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ എസ്.എസ്. ഷിജുവി െ ന്റ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ എൻഡിപിഎസ് കേസ് എടുത്തു. എക്സൈസ് ഇൻസ്പെക്ടർ സി.പി. ദിലീപ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ നിർമലൻ തമ്പി, പ്രിവന്റീവ് ഓഫീസർ ജെ.ആർ. പ്രസാദ് കുമാർ ,
സിവിൽ എക്സൈസ് ഓഫീസർമാരായ എം. ആർ. അനീഷ്, ബി.എസ്.അജിത്ത്, അരുൺ ലാൽ, ബാലു എസ്. സുന്ദർ, ജൂലിയൻ ക്രൂസ്, എച്ച്. അഭിരാം, തൻസീർ അസീസ്, വനിത സിവിൽ എക്സൈസ് ഓഫീസർ ജി. ഗംഗ, എന്നിവർ പങ്കെടുത്തു.