ലോക റെക്കോർഡുമായി കുട്ടികളുടെ സ്കേറ്റിംഗ് പ്രകടനം
1584297
Sunday, August 17, 2025 6:18 AM IST
അമൃതപുരി (കൊല്ലം): സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അമൃതപുരി മാതാ അമൃതാനന്ദമയി മഠത്തിലും അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലും സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.
തുരീയാമൃതാനന്ദപുരി ദേശീയപതാക ഉയർത്തി. അമൃതപുരിയിൽ സുരക്ഷാ ചുമതലയിലുള്ള എഫ്-221 ബറ്റാലിയനിലെ സിആർപിഎഫ് ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. ആശ്രമത്തിലെ അന്തേവാസികളും ഭക്തരുമടക്കം ആയിരക്കണക്കിന് ആളുകൾ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കാളികളായി.അമൃതപുരി കാമ്പസിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി സ്കേറ്റിംഗ് ലോക റെക്കോർഡ് പ്രദർശനങ്ങൾ സംഘടിപ്പിച്ചു.
അമൃതപുരി കാമ്പസിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഫിറ്റ്നസ് ആൻഡ് സ്ട്രെംഗ്ത്ത് സ്പോർട്സ് അമൃത ഡയറക്ടറേറ്റ് ഓഫ് അഡ്മിഷൻ ആൻഡ് അക്കാദമിക്ക് ഔട്ട് റീച്ചി െ ന്റയും ആസ്ക്ക് യോൺ റോളർ സ്കേറ്റിംഗ് അക്കാദമിയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച പ്രകടനത്തിൽ 82 കുട്ടികൾ 79 മിനുട്ട് പതാകയുമായി നിർത്താതെ സ്കേറ്റിംഗ് ചെയ്ത് സല്യൂട്ട് ചെയ്താണ് മൂന്ന് ലോക റെക്കോർഡുകൾ സ്വന്തമാക്കിയത്.
യുണൈറ്റഡ് ഇന്ത്യ വേൾഡ് റെക്കോർഡ്, വേൾഡ് സ്പോർട്സ് റെക്കോർഡ്സ്, അമേസിംഗ് വേൾഡ് റെക്കോർഡ് എന്നിങ്ങനെ മൂന്ന് റെക്കോർഡുകളാണ് കുട്ടികൾ സ്വന്തമാക്കിയത്. കഴിഞ്ഞവർഷം സ്വാതന്ത്ര്യദിനത്തിൽ ഇതേ വേദിയിൽ തന്നെ മൂന്ന് ലോക റെക്കോർഡുകൾ സംഘം സ്വന്തമാക്കിയിരുന്നു. വിശ്വനാഥാമൃത ചൈതന്യ പരിപാടിക്ക് ഫ്ലാഗ് ഓഫ് നിർവഹിച്ചു.
അസോസിയേറ്റ് ഡീൻ ഡോ. എസ്.എൻ. ജ്യോതി സ്കൂൾ ഓഫ് ബിസിനസ് ഡീൻ ഡോ.വിശ്വനാഥൻ, സ്കൂൾ ഓഫ് ഫിസിക്കൽ സയൻസസ് പ്രിൻസിപ്പൽ ഡോ.എം. നിധീഷ്, ഡിപ്പാർട്ട്മെന്റ് ഓഫ് ഫിറ്റ്നസ് ആന്ഡ് സ്ട്രെംഗ്ത്ത് സ്പോർട്സ് വിഭാഗം മേധാവി ബിജീഷ് ചിറയിൽ എന്നിവർ പ്രസംഗിച്ചു.