എസ്എഫ്ഐക്ക് വിജയം
1584106
Friday, August 15, 2025 6:31 AM IST
അഞ്ചല്‍ : സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കിഴക്കന്‍ മേഖലയില്‍ എസ്എഫ്ഐ വിജ യിച്ചു. പ്രധാന സ്കൂളുകളായ ഏരൂര്‍, കരുകോണ്‍, കുളത്തൂപ്പുഴ അടക്കമുള്ള സ്കൂളുകളില്‍ ഉജ്വല വിജയമാണ് എസ്എഫ്ഐ നേടിയത്.
കരുകോണ്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ 10 ജനറല്‍ സീറ്റില്‍ പത്തും എസ്എഫ്ഐ നേടി.
ശാരിക പ്രിയയെ ചെയര്‍മാനായും അല്ഫയെ വൈസ് ചെയര്‍മാനായും എതിരില്ലാതെ തെരഞ്ഞെടുത്തു.
തുടര്‍ന്നു എസ്എഫ്ഐ കരുകോണില്‍ ആഹ്ളാദ പ്രകടനവും നടത്തി .എസ്എഫ്ഐ മുന്‍ ജില്ലാ കമ്മിറ്റിയംഗം അഭിജിത്ത് ഉദ്ഘാടനം ചെയ്തു. ശ്രീരാജ്, അനന്ദു, ആദര്‍ശ്, നദീം എന്നിവര്‍ നേതൃത്വം നല്കി.
ഏരൂര്‍ ഹയര്‍ സെക്കൻഡറി സ്കൂളിലും എസ്എഫ്ഐ നേടിയത് വൻ വിജയമാണ്. 10 ജനറല്‍ സീറ്റും നേടിയ എസ്എഫ്ഐ ജാമിയാ ജാഫറിനെ ചെയര്‍മാനായും അല്മറിയത്തെ വൈസ് ചെയര്‍മാനായും തെരഞ്ഞെടുത്തു. കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി ഹയര്‍ സെക്കണ്ടറി സ്കൂളില്‍ 12 ജനറല്‍ സീറ്റില്‍ എട്ടും എസ്എഫ്ഐ നേടി.
നാല് സീറ്റ് എഐഎസ്എഫ് നേടി. എസ്എഫ്ഐയുടെ നിഖിലിനെ ചെയര്‍മാനായി ഇവിടെ തെരഞ്ഞെടുത്തു. അതേസമയം ശക്തമായ അടിത്തറയുള്ള ഇടങ്ങളില്‍ പോലും എഐഎസ്എഫ് അടിപതറിയ കാഴ്ചയാണ് സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കാണാനായത്.