തൃക്കോവിൽവട്ടം പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു
1584109
Friday, August 15, 2025 6:31 AM IST
കുണ്ടറ : കണ്ണനല്ലൂർ ജംഗ്ഷനിൽ ശുചീകരണ ജോലിക്ക് പഞ്ചായത്ത് നിയോഗിച്ച ജീവനക്കാർ മൂന്നു മാസമായി ജോലിക്ക് വരാതെ ശമ്പളം വാങ്ങുന്നതി െ നതിരെ യൂത്ത് കോൺഗ്രസ് തൃക്കോവിൽവട്ടം പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.
യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഐശ്വര്യ, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഷാൻ മുട്ടക്കാവ്, മണ്ഡലം പ്രസിഡന്റ് ജയൻ, പ്രാദേശിക നേതാക്കളായ പ്രവീൺ രാജ്, ഷെഫീഖ് ചെന്താപൂര്, സനൽ പുതുച്ചിറ, നാസർ കണ്ണനല്ലൂർ, നാസറുദീൻ പാങ്കോണം, മെമ്പർ സീത ഗോപാൽ എന്നിവർ പങ്കെടുത്തു.