ബെൻസിഗർ ദിനം ആചരിച്ചു
1584295
Sunday, August 17, 2025 6:14 AM IST
കൊല്ലം: ബിഷപ് അലോഷ്യസ് മരിയ ബെൻസിഗറുടെ നാമധേയത്തിൽ ആരംഭിച്ച കൊല്ലത്തെ ആദ്യത്തെ സ്വകാര്യ ആശുപത്രിയായ ബിഷപ് ബെൻസിഗർ ഹോസ്പിറ്റലിൽ ബിഷപ് അലോഷ്യസ് മരിയ ബെൻസിഗർ അനുസ്മരണ ദിനം നടത്തി.
ആശുപത്രി ഡയറക്ടർ ഫാ. ജോൺ ബ്രിട്ടോ ദീപം തെളിയിച്ച് പരിപാടികൾക്ക് തുടക്കം കുറിച്ചു. അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജീന മേരി, അസോസിയേറ്റ് ഡയറക്ടർ ടി.ജെയിംസ് ,നഴ്സിങ് സൂപ്രണ്ടന്റ് സിസ്റ്റർ സിർള മേരി എന്നിവർ പ്രസംഗിച്ചു.
ബിഷപ് ബെൻസിഗറുടെ സേവനങ്ങളെയും കാഴ്ചപ്പാടുകളെയും അനുസ്മരിച്ച് ഫാ. ജോൺ ബ്രിട്ടോയും സ്റ്റാഫ് അംഗങ്ങളും അദ്ദേഹത്തിന്റെ ഛായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തി.