ഓട്ടോറിക്ഷയിൽ ചരക്കുലോറിയിടിച്ച് രണ്ടുപേർ മരിച്ചു
1584167
Saturday, August 16, 2025 10:17 PM IST
ആയൂർ : ഓട്ടോറിക്ഷയിൽ ചരക്കുലോറി ഇടിച്ചു ഓട്ടോറിക്ഷാ ഡ്രൈവറും യാത്രക്കാരായ ദമ്പതികളിൽ ഭാര്യയും മരിച്ചു.
ക്ഷേത്ര ദർശനത്തിന് പോയ ദമ്പതികൾ സഞ്ചരിച്ച ഓട്ടോറിക്ഷയിലെ ഡ്രൈവർ ആയൂർ അജ്മൽ മൻസിലിൽ സുൽഫിക്കർ (45), ഓട്ടോറിക്ഷ യാത്രിക ആയൂർ അകമൺ വൃന്ദാവനത്തിൽ ആർ.രതി (40) എന്നിവരാണ് മരിച്ചത്. രതിയുടെ ഭർത്താവ് സുരേഷ് (48) സാരമായ പരുക്കു കളോടെ തിരുവനന്തപുരം മെഡി ക്കൽ കോളജ് ആശുപ്രതിയിൽ ചികിത്സയിലാണ്.
കഴിഞ്ഞദിവസം രാവിലെ 8.20 ന് എം സി റോഡിൽ ആയൂർ അകമൺ ഭാഗത്തെ വളവിലായിരുന്നു അപ കടം. അപകടത്തിൽ ഓട്ടോറിക്ഷ പൂർണമാ യും തകർന്നു. തൃശൂരിൽ നിന്ന് പാക്കറ്റ് ആട്ടമാവുമായി തിരുവനന്തപുരം ഭാഗത്തേക്കു പോയ ലോറിയും കൊട്ടാര ക്കര ഭാഗത്തേക്കു വരികയായിരുന്നു ഓട്ടോ റിക്ഷയുമാണ് കൂട്ടിയിടിച്ചത്.