ആർച്ച് ബിഷപ് അലോഷ്യസ് മരിയ ബെൻസിഗറിന്റെ 83-ാം ചരമവാർഷിക ദിനം ആചരിച്ചു
1584614
Monday, August 18, 2025 6:25 AM IST
കൊല്ലം: ദൈവദാസൻ ആർച്ച് ബിഷപ് അലോഷ്യസ് മരിയ ബെൻസിഗറിന്റെ 83-ാം ചരമ വാർഷിക ദിനം കൊല്ലം രൂപതയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. തങ്കശേരി ഇൻഫന്റ് ജീസസ് കത്തീഡ്രൽ പള്ളിയിൽ നടന്ന ശുശ്രുഷകൾക്ക് കൊല്ലം രൂപത ബിഷപ് ഡോ.പോൾ ആന്റണി മുല്ലശേരി നേതൃത്വം നൽകി .
31 വർഷകാലം അഭിഭക്ത കൊല്ലം രൂപതയെ നയിച്ച ബിഷപ് ബെൻസിഗർ പ്രാദേശിക ഭാഷയിൽ അതിഷ്ടിതമായ വെർണാകുലർ വിദ്യാഭാസത്തിന് പ്രാമുഖ്യം നൽകിയതു മാത്രമല്ല മികച്ച അധ്യാപകരെ വാർത്തെടുക്കുവാൻ വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങൾ സ്ഥാപിച്ചു.
തിരുവിതാംകൂറിൽ നേഴ്സിംഗ് ശുശ്രുഷ ബെൻസിഗർ പിതാവിലൂടെയാണ് യഥാർഥ്യമായതെന്നും ബിഷപ് പോൾ അന്റ ണി മുല്ലശേരി അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു. ദിവ്യബലിക്ക് ശേഷം ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടന്നു.