ചങ്ങാതിക്കൊരു മരം പദ്ധതിക്ക് തുടക്കമായി
1584291
Sunday, August 17, 2025 6:14 AM IST
കുളത്തൂപ്പുഴ : ബിഎംജി എച്ച് എസിൽ ചങ്ങാതിക്കൊരു മരം പദ്ധതി കുളത്തുപ്പുഴ പഞ്ചായത്ത് അംഗം പി. ആർ. സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഇക്കോ ക്ലബ് സംഘടിപ്പിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ കെ. ഷാജുമോൻ അധ്യക്ഷത വഹിച്ചു.
ലോക്കൽ മാനേജർ ഫാ. മാത്യു ചരിവുകാലായിൽ മുഖ്യപ്രഭാഷണം നടത്തി. ഇരുന്നൂറിലധികം ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. ഹരിതമിഷൻ കോർഡിനേറ്റർ സ്മിത ക്ലാസ് നയിച്ചു. പിടിഎ അംഗം ഷൈജു ഷാഹുൽ, ഇക്കോ ക്ലബ് കൺവീനർ ലോറൻസി ജേക്കബ്, സ്റ്റാഫ് സെക്രട്ടറി ജെ. ജോസ്മോൻ, എബിൻ ലൂക്കോസ്, വൈ. സജയകുമാർ എന്നിവർ പ്രസംഗിച്ചു.