സ്വാതന്ത്ര്യദിനാഘോഷം നടത്തി
1584615
Monday, August 18, 2025 6:25 AM IST
ചാത്തന്നൂർ: ള്ളിയനാട് കെ.പി. ഗോപാലൻ ഗ്രന്ഥശാലയിൽ സ്വാതന്ത്യ ദിനാഘോഷവും , ക്രിക്കറ്റ്, ഫുട്ബോൾ ടീമുകൾക്ക് ജഴ്സി വിതരണവും നടത്തി. ഗ്രന്ഥശാലാ വൈസ് പ്രസിഡന്റ് ബിജു അധ്യക്ഷനായിരുന്നു. സെക്രട്ടറി ടി.ആർ. ദിപു പതാക ഉയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.
ജഴ്സി വിതരണം എക്സിക്യൂട്ടീവ് അംഗങ്ങളായ സുനിൽകുമാർ, വിജയ കൃഷ്ണൻ നായർ എന്നിവർ നിർവഹിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീകല,തങ്കമണി, ദീപ, വിപേഷ്, ആർ.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. ക്വിസ് മത്സരവും വിജയികൾക്ക് സമ്മാനദാനവും നടത്തി.
ചാത്തന്നൂർ : നടയ്ക്കൽ ഗാന്ധിജി ആർട്സ്, സ്പോർട്സ് ക്ലബ് ആ ന്റ് ലൈബ്രറി സ്വാതന്ത്ര്യദിനാഘോഷം നടത്തി. സെക്രട്ടറി ഗിരീഷ്കുമാർ നടയ്ക്കൽ ഗാന്ധിജി ഗ്രന്ഥശാലയിൽ ദേശീയ പതാക ഉയർത്തി. തുടർന്ന് സ്വാതന്ത്ര്യസമരചരിത്ര ക്വിസും പായസ വിതരണവും നടത്തി.
ചാത്തന്നൂർ : ഗവ. എൽപിഎസിൽ സ്വാതന്ത്ര്യദിനം വർണാഭമായ പരിപാടികളോടെ ആഘോഷിച്ചു. പ്രഥമാധ്യാപിക ജി.വി.ജ്യോതി ദേശീയ പതാക ഉയർത്തി. പിടിഎ പ്രസിഡന്റ് ഐ.ടി. ആരതി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ രേണുക രാജേന്ദ്രൻ കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. കുട്ടികളുടെ സ്വാതന്ത്ര്യ സമരസേനാനികളുടെ വേഷം ധരിച്ചുള്ള റാലി, നൃത്താവിഷ്കാരം, പ്രസംഗം, ദേശഭക്തിഗാനാലാപനം, തുടങ്ങിയ വിവിധ പരിപാടികൾ നടന്നു. അധ്യാപകരും അധ്യാപക വിദ്യാർഥികളും പരിപാടികൾക്ക് നേതൃത്വം നൽകി.
ചാത്തന്നൂർ : ചാത്തന്നൂർ ഗവ. വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡി.പ്രമോദ് കുമാർ,ഹെഡ്മിസ്ട്രസ് സി.എസ്. സബീല ബീവി, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ലിൻസി.എൽ. സ്കറിയ എന്നിവർ ചേർന്ന് പതാക ഉയർത്തി. പിടിഎ പ്രസിഡന്റ് ജി.ബിജു, എസ് എം സി ചെയർമാൻ ടി.ദിജു, എസ്.സേതുലാൽ, ജെസിയ ഷാജഹാൻ, എസ്. അലീഡ, പി.മോഹനൻ, വിജയൻ ദിവാകർ, എസ്. ബിജിലി തുടങ്ങിയവർ പ്രസംഗിച്ചു.
സ്കൂൾ ബാൻഡ് ട്രൂപ്പിന്റെ അകമ്പടിയോടെ ജനപ്രതിനിധികൾ,വിദ്യാർഥികൾ, പിടിഎ, എസ്എംസി അംഗങ്ങൾ, എൻ സി സി, എസ് പി സി, ജെ ആർ സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ്, നാഷണൽ സർവീസ് സ്കീം അംഗങ്ങൾ തുടങ്ങിയവർ അണിനിരന്ന സ്വാതന്ത്ര്യദിന റാലി ചാത്തന്നൂർ ടൗണിൽ നടന്നു.
കൊട്ടിയം : കൊട്ടിയം ആസ്ഥാനമായി പ്രവർത്തിക്കുന്ന തണൽ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള നോളഡ്ജ് ഹബിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. ട്രസ്റ്റ് ട്രഷറർ ഷാജഹാൻ കൈപ്പള്ളി ദേശീയപതാക ഉയർത്തി. പ്രിൻസിപ്പൽ അൻഷാദ് സുല്ലമി അധ്യക്ഷനായി.
വിദ്യാർഥികളായ ആസിഫ്, ഹാഷിർ, ആരിഫ് എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. സജീവ്ഖാൻ ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സഹദ് കൊട്ടിയം, ലൈലടീച്ചർ, അൻസൽ ഖാസിമി, സജീവ്ഖാൻ തുടങ്ങിയവർ പ്രസംഗിച്ചു.ദേശഭക്തി ഗാനാലാപനം, സ്വാതന്ത്ര്യദിന പ്രശ്നോത്തരി, ലഹരിവിരുദ്ധ പ്രതിജ്ഞ, കുട്ടികൾ അവതരിപ്പിച്ച വിവിധ കലാ-സാംസ്കാരിക പരിപാടികൾ എന്നിവയും സ്വാതന്ത്ര്യ ദിനാചരണ ഭാഗമായി നടന്നു.
പരവൂർ: എസ്എൻവിജിഎച്ച്എസിൽ സ്വാതന്ത്ര്യദിനാഘോഷം വർണാഭമായി നടന്നു. സ്കൂൾ പ്രധാന അധ്യാപിക എസ്. പ്രീത പതാക ഉയർത്തി .എസ്പിസിയുടെ സല്യൂട്ട് സ്വീകരിച്ച് അഭിസംബോധന ചെയ്തു പ്രസംഗിച്ചു.
സ്കൂൾ മാനേജർ എസ്. സാജൻ, പിടിഎ പ്രസിഡന്റ് സി. അശോക് കുമാർ, വാർഡ് മെമ്പർ ആർ. രഞ്ജിത്ത്, സമാജം ഭരണസമിതി അംഗങ്ങൾ, പിടിഎ, എംപി ടി എ അംഗങ്ങൾ, അധ്യാപകർ,അനധ്യാപകർ,രക്ഷിതാക്കൾ, പൂർവ വിദ്യാർഥികൾ തുടങ്ങി നിരവധി അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് പരവൂർ നഗരത്തെ ചുറ്റി റാലിയും സ്കൂളിലെ എസ്പിസി, ജെആർസി, ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട് തുടങ്ങി വിവിധ ക്ലബ ുകളുടെ നേതൃത്വത്തിൽ കലാപരിപാടികളും നടന്നു. മധുരവിതരണം, ക്രാഫ്റ്റ് നിർമാണം, ദേശഭക്തിഗാനാലാപനം, പതാക നിർമാണം എന്നിവയും സംഘടിപ്പിച്ചു.
പാരിപ്പള്ളി: വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. മുൻ സംസ്ഥാന ഡിജിപി ഡോ.അലക്സാണ്ടർ ജേക്കബ് ദേശീയപതാക ഉയർത്തി. എഴിപ്പുറം ഹയർ സെക്കണ്ടറി സ്കൂളിലെ എൻ സി സി, എസ് പി സികേഡറ്റുകൾ ഗാഡ് ഓഫ് ഓണർ നൽകിയാണു മുൻ ഡിജിപിയെ സ്വീകരിച്ചത്.
29 വർഷത്തെ സൈനിക സേവനം പൂർത്തികരിച്ച, ജവഹർജംഗ്ഷൻ ദേവകൃപയിലെ സുബേദാർ സാബു ആനന്ദ്, കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ നിന്നും രസതന്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ പാമ്പുറം ശ്രീസായ് നിരഞ്ജന ശ്രീലാൽ, എഴിപ്പുറം ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് വി.മിനി എന്നിവരെ സ്നേഹാശ്രമം അനുമോദിച്ചു.
കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് പാരിപ്പള്ളിയൂണിറ്റ് ഭാരവാഹികൾ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. മധുസൂദനൻ നായർ, അജേഷ് എന്നിവർ പ്രസംഗിച്ചു.
ഇടവജവഹർ പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ സ്വാതന്ത്ര്യദിന കലാവിരുന്നു അവതരിപ്പിച്ചു. സ്നേഹാശ്രമം കുടുംബാംഗങ്ങൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചു.
സ്നേഹാശ്രമം ചെയർമാൻ ബി. പ്രേമാനന്ദ്, ഡയറക്ടർ പദ്മാലയം ആർ. രാധാകൃഷ്ണൻ, വർക്കിംഗ് ചെയർമാൻ തിരുവോണം രാമചന്ദ്രൻപിള്ള, സെക്രട്ടറി പി.എം. രാധാകൃഷ്ണൻ, കെ.എം. രാജേന്ദ്രകുമാർ, ബി. സുനിൽകുമാർ, ആർ.ഡി.ലാൽ, ജി. രാമചന്ദ്രൻ പിള്ള, ആലപ്പാട്ട് ശശിധരൻ, അനിൽകുമാർ, എം.കബീർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.