ഹിന്ദുസ്ഥാൻ സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് രാജ്യപുരസ്കാർ നിറവിൽ ശ്രീശ്രീ അക്കാദമി
1584103
Friday, August 15, 2025 6:31 AM IST
എഴുകോൺ: ശ്രീശ്രീ അക്കാദമിയിലെ പന്ത്രണ്ട് വിദ്യാർഥികൾക്ക് ഹിന്ദുസ്ഥാൻ സ്കൗട്ട് ആൻഡ് ഗൈഡ്സ് രാജ്യപുരസ്കാർ അവാർഡുകൾ ലഭിച്ചു. കാലടി ശ്രീ ശാരദ സൈനിക് സ്കൂളിൽ സംഘടിപ്പിച്ച അവാർഡ്ദാന ചടങ്ങിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അവാർഡ് സമ്മാനിച്ചു.
സംസ്ഥാന ചീഫ് കമ്മീഷണർ എം.അബ്ദുൾ നാസർ അധ്യക്ഷനായി. സ്കൂളിൽനിന്ന് സാധിക.ഡി, ജെ. ഭദ്ര, വേദ ശ്യാം, അദ്വൈത് എ നായർ, വി.വിശാൽ, എം.ആദികേശ് , എ.ആയുഷ് , എ.വൈശാഖ് , ദേവ്കൃഷ്ണ, ആർ.ഘന ശ്യാം , അഭയ് അനീഷ്, പ്രേംജിത്ത് എന്നീ കുട്ടികളാണ് അവാർഡിന് അർഹരായത്. പ്രിൻസിപ്പൽ അമ്പിളി പിള്ള, കുട്ടികളെ പരിശീലിപ്പിച്ച അധ്യാപകരായ ജെ. ആശ, ആർ. ബിജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സിബിഎസ്ഇ തിരുവനന്തപുരം റീജിയണൽ ഓഫീസർ രജീബ് ബർവ ,സംസ്ഥാന സെക്രട്ടറി എം.ജൗഹർ,ആദിശങ്കര ട്രസ്റ്റ് ചെയർമാൻ അഡ്വ.കെ.ആനന്ദ്, സ്കൂൾ പ്രിൻസിപ്പൽ ഡോ.ദീപ ചന്ദ്രൻ, ദേശീയ ഓർഗനൈസിംഗ് കമ്മീഷണർ ക്യാപ്റ്റൻ കിഷോർ സിങ്ങ് ചൗഹാൻ, ജനറൽ മാനേജർ എൻ. ശ്രീനാഥ് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.