സമ്മാനങ്ങൾ വാരിക്കൂട്ടി നെടുന്പായിക്കുളം എംഎൻ യുപിഎസ്
1584617
Monday, August 18, 2025 6:25 AM IST
എഴുകോൺ: പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ സമ്മാനങ്ങൾ വാരിക്കൂട്ടി നെടുമ്പായിക്കുളം എംഎൻ യുപിഎസ്. കല്ലുമ്പുറം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച സ്വാതന്ത്ര്യ ദിനാഘോഷ റാലി എഴുകോൺ പഞ്ചായത്തിൽ അവസാനിച്ചു. റാലിയിൽ കുട്ടികൾ വിവിധ വേഷങ്ങളിൽ അണിനിരന്നു.
റാലിയിൽ മികച്ച പ്രകടനം നടത്തിയ സ്കൂളിനുള്ള പുരസ്കാരവും ചരിത്ര ക്വിസ് വിഭാഗം ഒന്നാം സ്ഥാനവും ദേശഭക്തി ഗാനം എൽപി വിഭാഗം ഒന്നാം സ്ഥാനവും ദേശഭക്തിഗാനം യുപി രണ്ടാം സ്ഥാനവും എംഎൻയുപിഎസ് സ്വന്തമാക്കി.
മാനേജർ തങ്കച്ചൻ പാപ്പച്ചൻ, എച്ച്എം ഇൻ ചാർജ് റീന പി. ചാക്കോ, പിടിഎ പ്രസിഡന്റ് ടിജോ ടി. അലക്സ്, വൈസ് പ്രസിഡന്റ് സോയ ജോൺസൺ, ചെറിയാൻ കോശി, പിടിഎ അംഗങ്ങൾ, അധ്യാപകർ, അനധ്യാപകർ, രക്ഷകർത്താക്കൾ എന്നിവർ നേതൃത്വം നൽകി.