കേരളത്തിൽ ലഹരി മാഫിയയുടെ വിളയാട്ടം: സൂരജ് രവി
1584618
Monday, August 18, 2025 6:25 AM IST
ചവറ: കേരളം ലഹരി മാഫിയയുടെ കേന്ദ്രമായി മാറിയെന്നു കെപിസിസി സെക്രട്ടറി സൂരജ് രവി. ലഹരിക്കെതിരെ അമ്മമാർ എന്ന മുദ്രാവാക്യം ഉയർത്തി ചവറ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ മെഗാ കുടുംബമേള ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തലമുറകളെ നശിപ്പിക്കുന്ന ലഹരി വ്യാപനത്തിനെതിരെ ചെറുവിരൽ അനക്കാൻ പോലും സർക്കാർ തയാറാകുന്നില്ലെന്ന് സൂരജ് രവി കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് കിഷോർ അമ്പിലാക്കര അധ്യക്ഷനായി.
മത്സര പരീക്ഷകൾക്ക് ഉന്നത വിജയം നേടിയ പ്രതിഭകളെ ഡിസിസി വൈസ് പ്രസിഡന്റ് ആർ. അരുൺരാജ് ആദരിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി ചക്കിനാൽ സനൽകുമാർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മേച്ചേഴുത്ത് ഗിരീഷ്, ചവറ ഗോപകുമാർ, ബാബുജി പട്ടത്താനം, അഡ്വ. സുരേഷ് കുമാർ, ശരത് പട്ടത്താനം, ചവറ ഹരീഷ് കുമാർ, എം. സുശീല തുടങ്ങിയവർ പ്രസംഗിച്ചു.