സിബിഎസ്ഇ സൗത്ത് സോൺ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് തുടങ്ങി
1584117
Friday, August 15, 2025 6:43 AM IST
കൊല്ലം: സിബിഎസ്ഇ സൗത്ത് സോൺ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ്– 2025 കൊല്ലം ഡൽഹി പബ്ലിക് സ്കൂളിൽ ആരംഭിച്ചു. സിബിഎസ്ഇ സൗത്ത് സോണിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഷൂട്ടർമാർ പങ്കെടുക്കുന്നു. 353 സ്കൂളില്‍ നിന്നായി 861 മത്സരാർഥികൾ മാറ്റുരയ്ക്കും.
ഡിപിഎസ് ഓഡിറ്റോറിയത്തിൽ നാവികസേന ലെഫ്റ്റനന്റ് കമാൻഡർ കെ. ദിൽന ഉദ്ഘാടനംചെയ്തു. ഡൽഹി പബ്ലിക് സ്കൂൾ കൊല്ലം ഡയറക്ടർ ഹസൻ അസീസ്, ലെഫ്റ്റനന്റ് കമാൻഡർ കെ. ദിൽനയെ ആദരിച്ചു.
ഡൽഹി പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ എസ്.എൽ. സഞ്ജീവ് കുമാര്‍, ഹെഡ്മിസ്ട്രസ് സിനിമേനോൻ എന്നിവർ പ്രസംഗിച്ചു. ചാമ്പ്യൻഷിപ്പ് 16ന് സമാപിക്കും.