ഭാഷോത്സവം; റണ്ണറപ്പായി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ
1584620
Monday, August 18, 2025 6:25 AM IST
പോത്തൻകോട് : പോത്തൻകോട് മേരി മാതാ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന കൊല്ലം സഹോദയ മലയാളം ഭാഷോത്സവത്തിൽ ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ ഫസ്റ്റ് റണ്ണറപ്പായി. നാല് കാറ്റഗറിയിലായി ഫസ്റ്റ് റണ്ണറപ്പ് ഉൾപ്പെടെ 239 പോയിന്റുമായാണ് ബ്രൂക്ക് ഇന്റർനാഷണൽ ഓവറോളിൽ ഫസ്റ്റ് റണ്ണറപ്പായിരിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ നാല്പതോളം സി ബി എസ് ഇ സ്കൂളുകളുടെ സംഘടനയായ കൊല്ലം സഹോദയയിലെ 21 സ്കൂളുകളിൽ നിന്നായി ആയിരത്തി ഇരുന്നൂറോളം കുട്ടികളാണ് മലയാളം ഭാഷോത്സവത്തിൽ പങ്കെടുത്തത്.
260 പോയിന്റോടെ അഞ്ചൽ സെന്റ് ജോൺസ് സ്കൂൾ ഒന്നാം സ്ഥാനവും, 215 പോയിന്റോടെ ഗായത്രി സെൻട്രൽ സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.