കരയോഗം ഭാരവാഹികൾ ചുമതലയേറ്റു
1584104
Friday, August 15, 2025 6:31 AM IST
ചാത്തന്നൂർ : മീനാട് എൻ എസ് എസ് കരയോഗത്തിന്റെ പുതിയ ഭാരവാഹികൾ എൻ എസ് എസ് ചാത്തന്നൂർ യൂണിയൻ ആസ്ഥാനത്ത് എത്തി മന്നം പ്രതിമയ്ക്ക് മുന്നിൽ പ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. യൂണിയൻ വൈസ് പ്രസിഡന്റ്പരവൂർ മോഹൻദാസ് ഭദ്ര ദീപം കൊളുത്തി. യൂണിയൻ സെക്രട്ടറി പി. എം. പ്രകാശ് ചടങ്ങുകൾക്ക് നേതൃത്വം നൽകി.
എസ്. വി. അനിത്ത് കുമാർ- പ്രസിഡന്റ് ,രതീഷ് ചന്ദ്രൻ -വൈസ് പ്രസിഡന്റ്, മനോജ് മീനാട് -സെക്രട്ടറി , ശ്യാംരാജ്- ജോയിന്റ് സെക്രട്ടറി , ഗോപാലകൃഷ്ണപിള്ള -ട്രഷറർ എന്നിവരാണ് സത്യപ്രതിജ്ഞ ചൊല്ലിയത്.