തിരുമുക്ക് അടിപ്പാത സാധ്യമായ പരിഹാരം ഉണ്ടാക്കും: എൻ.കെ. പ്രേമചന്ദ്രൻ എംപി
1584294
Sunday, August 17, 2025 6:14 AM IST
പരവൂർ: തിരുമുക്ക് അടിപ്പാത വിഷയത്തിൽ സാധ്യമായ പരിഹാരം കണ്ടെത്താൻ ശ്രമിക്കുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി. പരവൂർ പ്രൊട്ടക്ഷൻ ഫോറം പരവൂർ എസ്എൻവി ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ജനകീയ കൺവൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിലവിലുള്ള ചെറിയ അടിപ്പാതയ്ക്ക് പകരം 10 മീറ്റർ നീളമുള്ള ഫ്ലൈഓവർ നിർമിക്കണമെന്ന ആവശ്യമുയർത്തിയാണ് പരവൂർ പ്രൊട്ടക്ഷൻ ഫോറം കൺവൻഷൻ സംഘടിപ്പിച്ചത്.
ഇത്തിക്കരയിൽ അടിപ്പാതയില്ലാത്ത സാഹചര്യത്തിൽ, തിരുമുക്കിൽ ഫ്ലൈഓവർ നിർമിക്കുന്നതിലൂടെ ആ പ്രശ്നത്തിനും പരിഹാരമാകുമെന്ന് കൺവൻഷനിൽ അഭിപ്രായമുയർന്നു. പ്രശ്നം പരിഹരിക്കാൻ സംസ്ഥാന സർക്കാരി െ ന്റ ഭാഗത്തുനിന്നും എല്ലാ സഹായവും ഉറപ്പാക്കാൻ ശ്രമിക്കുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ജി.എസ്. ജയലാൽ എംഎൽഎ പറഞ്ഞു.
രണ്ട് നഗരസഭകളിലെയും ഏഴ് പഞ്ചായത്തുകളിലെയും ജനങ്ങളെ ബാധിക്കുന്ന വിഷയത്തിൽ വേഗത്തിൽ പരിഹാരം കാണണമെന്ന് വിവിധ സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു. നഗരസഭാ ചെയർപേഴ്സൺ പി. ശ്രീജ, കെ. സേതുമാധവൻ,
നെടുങ്ങോലം രഘു, ബി.ബി. ഗോപകുമാർ, അഡ്വ.വി.എച്ച്. സത്ജിത് , പി.കെ. മുരളീധരൻ, കെ.പി. കുറുപ്പ്, അഡ്വ. ജി. രാജേന്ദ്രപ്രസാദ്, അഡ്വ. ലത മോഹൻദാസ്, എസ്. സുനിൽകുമാർ, എൻ. സദാനന്ദൻപിള്ള, രാജശേഖരൻ, ഹാരിസ്, ഉണ്ണി, എം. ഹരികൃഷ്ണൻ എന്നിവർ കൺവൻഷനിൽ പ്രസംഗിച്ചു.